ഫ്ളോറിഡയില്‍ ജാക്‌സണ്‍വില്‍ ചര്‍ച്ചിലെ ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചു

New Update

publive-image

ഫ്‌ളോറിഡ: ഫ്‌ളോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിനിടയില്‍ ജാക്‌സണ്‍വില്ലയിലെ ഒരു പള്ളിയില്‍ ആരാധിച്ചിരുന്ന ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചതായി പാസ്റ്റര്‍. ജാക്‌സണ്‍വില്ല ഇമ്പാക്ട് ചര്‍ച്ചിലെ പാസ്റ്റര്‍ ജോര്‍ജ് ഡേവിസാണ് ഈ വിവരം ആഗസ്ത് 8 ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത്.

Advertisment

ഞായറാഴ്ച പള്ളി വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റി. മരിച്ച ആര് പേരും വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നില്ലാ എന്നും ചര്‍ച്ചിനെ സംബന്ധിച്ച് ഈ ആഴ്ച അത്യധികം വേദനാജനകമായിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെ ചര്‍ച്ച് സര്‍വീസ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഏറ്റവും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഗായകസംഘത്തിലെ ചെറുപ്പക്കാരിയായ ഒരു യുവതിയായിരുന്നുവെന്നും പാസ്റ്റര്‍ വെളിപ്പെടുത്തി. നാല് പേര്‍ 35 വയസ്സിന് താഴെയുള്ളവരും ആയിരുന്നു. ചര്‍ച്ചിലെ പത്തിനും പതിനഞ്ചിനും ഇടയിലുള്ളവര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചും പത്തോളം പേര്‍ വീട്ടിലും ചികിത്സയിലാണ്.

ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഫ് ഫ്‌ലോറിഡാ ഹെല്‍ത്തുമായി സഹകരിച്ച് നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പ് ആവശ്യമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ താന്‍ ആരെയും അതിന് നിര്‍ബന്ധിക്കുകയില്ലെന്നും പാസ്റ്റര്‍ പറഞ്ഞു.

us news
Advertisment