ലൂസിയാനയിൽ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 60 കവിഞ്ഞു

New Update

publive-image

ന്യൂയോർക്: ലൂസിയാനയിൽ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം ശനിയാഴ്ചയായതോടെ 60 കവിഞ്ഞു. ന്യൂജേഴ്‌സിയിൽ 27 പേര് മരിച്ചതായി ഗവർണ്ണർ അറിയിച്ചു.

Advertisment

ന്യു ജെഴ്‌സി പസയിക്കില്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയ സെറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി നിധി റാണ, 18, മോണ്ട്‌ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആയുഷ് റാണ, 21, എന്നിവര്‍ക്കു വേണ്ടി തിരച്ചാൽ തുടരുകയാണ്. ഐഡ വെള്ളപ്പൊക്കത്തിൽ മരിച്ച 13 ന്യൂയോർക്ക് നിവാസികളിൽ 11 പേർ ക്വീൻസിലെ ബേസ്മെൻറ് അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്.

publive-image

മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത് . കനത്ത നാശം വിതച്ച് ഐഡ ആഞ്ഞടിച്ച സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലൂസിയാനയിൽ വൈധ്യുതി ബന്ധം നിലച്ചിതിനെത്തുടർന്നു പതിനായിരങ്ങളാണ് ദുരിതം അനുഭവിക്കുന്നത്

അതേസമയം ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് വ്യക്തമാക്കിയിരിക്കുന്നത്. 209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിച്ചത്.

16 വർഷങ്ങൾക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റാണ് ഐഡ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് ഐഡ ചുഴലിയിൽ അടിഞ്ഞുകൂടിയ ഡിബഹ്‌റികൾ നീക്കം ചെയ്യുന്ന തിരക്കിലാണ് സംസ്ഥാനങ്ങൾ

us news
Advertisment