മിഷൻ ലീഗ് 'ചിൽഡ്രൻസ് പാർലമെന്റ്' രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ചിക്കാഗോയിൽ

New Update

publive-image

ചിക്കാഗോ:ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചിൽഡ്രൻസ് പാർലമെന്റ്' പരിപാടിയുടെ ഇടവക തല രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടത്തി. മിഷൻ ലീഗ് യുണിറ്റ് പ്രസിഡന്റും റീജിയണൽ സെക്രട്ടറിയുമായ ജെയിംസ് കുന്നശ്ശേരിയിൽ നിന്നും ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട് ഇടവക അസോസിയേറ്റ് വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്‌തു.

Advertisment

publive-image

മിഷൻ ലീഗ് യുണിറ്റ് ഓർഗനൈസർ ജോജോ അനാലിൽ, സൂര്യ കരികുളം, വൈസ് ഡയറക്ടർ സിസ്റ്റർ ജെസ്സീന എസ്.വി.എം., മതബോധന പ്രധാന അദ്ധ്യാപകരായ സജി പൂതൃക്കയിൽ, മനീഷ് കൈമൂലയിൽ, ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം, മിഷൻ ലീഗ് യുണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്.

Advertisment