ന്യൂ ജേഴ്‌സിയിൽ ചെറുപുഷ്‌പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

New Update

publive-image

ന്യൂ ജേഴ്‌സി:ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഇടവക തല സമാപന ആഘോഷങ്ങൾ ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടത്തി. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.

Advertisment

publive-image

യൂണിറ്റ് പ്രസിഡന്റ് ബെറ്റ്സി കിഴക്കെപുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലിവോൺ മാന്തുരുത്തിൽ, ജെസ്‌വിൻ കളപുരകുന്നുമ്പുറം, സിജോയ് പറപ്പള്ളിൽ, ഫിനി മാന്തുരുത്തിൽ, നെവിൽ മുതലപീടികയിൽ, ജൂബി കിഴക്കേപ്പുറം എന്നിവർ പ്രസംഗിച്ചു. ഇടവകയിൽ നിന്നുള്ള മുൻകാല മിഷൻ ലീഗ് ഭാരവാഹികളെ ആദരിക്കുകയും ചെയ്‌തു.

publive-image

പുതിയ മിഷൻ ലീഗ് ഭാരവാഹികളായി ജോനാഥൻ കുറുപ്പനാട്ട് (പ്രസിഡന്റ്), ആൻലിയാ കൊളങ്ങയിൽ (വൈസ് പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (സെക്രട്ടറി), അലീഷാ പോളപ്രയിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment