/sathyam/media/post_attachments/U5BfEsgbzZ7AUhzKCLyd.jpeg)
ഫിലാഡല്‍ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ (ഫിലിപ്പ് സാർ) ഭാര്യഗ്രേസി ഫിലിപ്പ് (78) ഒക്ടോബർ 28 വെള്ളിയാഴ്ച ബ്രൂമാളിൽ അന്തരിച്ചു. പരേത കുമ്പനാട് വേങ്ങപറമ്പിൽ കുടുംബാംഗമാണ്. 1980 കളിൽ ഫിലാഡല്‍ഫിയയിലെ ആദ്യത്തെ മാർത്തോമ്മാ ഇടവക രൂപികരണത്തിൽ വലിയ പങ്ക് വഹിച്ച പി.വി ഫിലിപ്പിനോട് ഒത്തു ചേർന്ന് പ്രവർത്തിച്ച ഗ്രസി ഫിലിപ്പിന്റെ വിയോഗം ഇവിടത്തെ മാർത്തോമ്മാ വിശ്വാസികൾക്ക് കനത്ത നഷ്ടമായി. ഡെലവേർവാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിലെ സജ്ജീവ അംഗമായിരുന്നു പരേത.
മക്കൾ: ഷീല, ഷീജ, ഷിബു. മരുമകൻ പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കൾ. കിരൺ, നവിൻ. സഹോദരങ്ങൾ: അലക്സാണ്ടർ ഏബ്രഹാം (ജോയി), ഫിലിപ്പ് ഏബ്രഹാം (ബാബു), സൂസമ്മ ചാക്കോ, പരേതനായ മാത്യു ഏബ്രഹാം, സജി ഏബ്രഹാം, ജെസ്സി കുര്യൻ, റെജി ഏബ്രഹാം, പരേതയായ ഷീബ ഏബ്രഹാം.
വ്യൂവിംഗ് സർവ്വീസ് നവംബർ 4 വെള്ളിയാഴ്ച സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഓഫ് ഡെലവേർവാലിയിൽ വൈകുന്നേരം 4 മുതൽ 7 വരെ നടന്നു. ധാരാളം പേർ ആദരാഞ്ജലികളർപ്പിച്ചു. പരേതയുടെ വിയോഗത്തിൽ മാർത്തോമ്മാ സഭയുടെ നോർത്തമേരിക്കൻ ഭദ്രാസന ബിഷപ്പ് അഭി. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഓഫ് ഡെലവേർവാലിയിൽ നടന്ന വ്യൂവിംഗ് സർവ്വീസിലെത്തി തന്റെ അനുശോചനം രേഖപ്പെടുത്തി.
സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഓഫ് ലവേർവാലി വികാരി റവ. ജോർജ് വർഗ്ഗീസ്, മാർത്തോമ്മാ സഭയുടെ മുൻ അമേരിക്കൻ ഭദ്രാസനബിഷപ്പ് സെക്രട്ടറി. റവ.പി.ജി ജോർജ്, ഫിലാഡല്‍ഫിയ മാർത്തോമ്മാ ചർച്ച് വികാരി റവ. ബിജു പി സൈമൺ എന്നിവർ പ്രധാന കാർമ്മികരായിരുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ നടന്ന വ്യൂവിംഗ് സർവ്വീസിനെ തുടർന്ന് നടന്ന സംസ്കാര ശുശ്രൂഷക്ക് ശേഷം സ്പ്രിംഗ് ഫീൽഡിലുള്ള എസ് എസ് പീറ്റർ പോൾ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
പരേതയുടെ നിര്യാണത്തിൽ ക്രിസ്തോസ് ചർച്ച് അംഗം പി.ടി മാത്യു അനുശോചനം രേഖപ്പെടുത്തി. ഡെലവേർവാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ.ജോർജ് വർഗ്ഗീസ്, ക്രിസ്തോസ് മാർത്തോമ്മാ ചർച്ച് വികാരി റവ. റെജി യോഹനാൻ, അസൻഷൻ ചർച്ച് വികാരി റവ.ബിബി മാത്യൂ ചാക്കോ, റവ.തോമസ് കെ. മാത്യു, റവ.ജെസ്വിൻ ജോൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഷീല ഫിലിപ്പ് 610-608-9867, 610-212-6106
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us