മലയാളി ഡോക്ടർ ഹൂസ്റ്റണില്‍ കാറപകടത്തിൽ മരിച്ചു

New Update

publive-image

യുഎസ്: ഹൂസ്റ്റണില്‍ മലയാളി ഡോക്ടര്‍ മിനി വെട്ടിക്കൽ (52) കാറപകടത്തില്‍ മരിച്ചു. സെലസ്റ്റിൻ വെട്ടിക്കലിന്‍റെ ഭാര്യയാണ്. അഞ്ചു മക്കളുണ്ട്. ഡോ. മിനി ഓടിച്ചിരുന്ന എസ്.യു.വിയിൽ മോട്ടോർ സൈക്കിൾ വന്നിടച്ചതിനെ തുടർന്ന് സംഭവസ്ഥലത്തു തന്നെ ഡോക്ടർ മിനി മരിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിലാണ് സംഭവം.

Advertisment

ഡോ. മിനി ഹൂസ്റ്റണിലെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. നർത്തകി, മോഡൽ, ബ്ലോഗർ, ഫിറ്റ്നസ് ഗുരു തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

Advertisment