ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

New Update

publive-image

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 20 തിങ്കളാഴ്ച  വിഭൂതി തിരുനാൾ  ഡബ്ലിൻ സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു.

Advertisment

ഫെബ്രുവരി 19 ഞായറാഴ്ച അർദ്ധരാത്രിമുതൽ  അൻപത് നോമ്പ് ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് വലിയ നൊമ്പിൻ്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 5:30 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലും,  6  മണിക്ക് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലും, 6:30 നു  ബ്ലാഞ്ചാർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിലും, 7 മണിക്ക് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലും, 7:30 നു റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിനും വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു.

ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Advertisment