/sathyam/media/post_attachments/V9ZxBOkQCSwPNgYDWTfU.jpg)
ഓർലാണ്ടോ(ഫ്ലോറിഡ); മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ അന്തരിച്ചു.
ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്.
ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്.
സഹോദരൻ: സഞ്ജു വർഗീസ് - മിലി സഞ്ജു (കുവൈറ്റ് )
ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ)
പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817)
സംസ്കാര ശുശ്രൂഷകളും സംസ്കാരവും : മാർച്ച് 12 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817)
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ
ശനിയാഴ്ച ശുശ്രൂഷകളുടെ ലിങ്ക്
https://www.youtube.com/live/u7iD-_UE2Ss?feature=share
ഞായറാഴ്ച ശുശ്രൂഷകളുടെ ലിങ്ക്
https://www.youtube.com/live/_o8MprpQkec?feature=share
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us