രാഹുൽ ഗാന്ധിക്കെതിരെയുള്ള അവകാശധ്വംസനത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തം! ഒഐസിസി ഹൂസ്റ്റണിലും ഫ്ളോറിഡയിലും പ്രതിഷേധിക്കും

New Update

publive-image

ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.

Advertisment

നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ.

പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിൽ ഉപവാസം അനുഷ്ഠിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നുള്ളതാണ് യോഗത്തിന്റെ മുദ്രാവാക്യം. മാർച്ച് 26 നു ഞായറാഴ്ച വൈകുന്നേരം 6 മുതൽ 7 വരെയാണ് ഉപവാസം.

മാർച്ച് 26നു ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ച് ഹൂസ്റ്റണിലെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459) ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കും.

ഹൂസ്റ്റണിലെ യോഗത്തിൽ പങ്കെടുക്കുന്നവർ വായ് മൂടി കെട്ടി പ്രതിഷേധിക്കും. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ റീജിയനുകളെയും ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചു വിവിധ നഗരങ്ങളിൽ പ്രതിഷേധ യോഗങ്ങലും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട്‌ ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു. യോഗങ്ങളിൽ ദേശീയ, റീജിണൽ, ചാപ്റ്റർ നേതാക്കൾ പങ്കെടുക്കും.

Advertisment