വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഫാമിലി കോൺഫറൻസ് ഡോക്ടർ ഷിബു സാമുവൽ ഗോൾഡ് സ്പോൺസർ

author-image
ജൂലി
New Update

publive-image

ഫിലഡെൽഫിയാ. ഏപ്രിൽ 28 മുതൽ 30 വരെ ന്യൂ ജേഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ബൈനിയൽ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസറായി ഡോ. ഷിബു സാമൂവേൽ.കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഹോം കെയർ ബിസിനസ് രംഗത്തെ ഡാളസിലെ നിറസാന്നിധ്യമാണ് . വേൾഡ് മലയാളി കൗൺസിൽ ഡാളസിന്റെ ചെയർമാൻ കൂടിയായ ഡോക്ടർ ഷിബു ഷാമുവേൽ തന്റെ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അശരണരായ ആളുകളെ സഹായിക്കുന്നതിലേക്കായി കൊടുക്കുന്ന ഒരു മനുഷ്യസ്നേഹിയാണ്.

Advertisment

ഡോക്ടർ ഷിബു ശാമുവേൽ അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം ഷിബുവിന്റെ അമേരിക്കൻ പ്രവാസത്തിൽ കൂടി ക്രിക്കറ്റിനെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു മലയാളി ക്രിക്കറ്ററെ ആണ് നഷ്ടമായതെന്ന് ഷിബു സുഹൃത്തുക്കൾ ലേഖകരോട് പറഞ്ഞു. ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന കോൺഫറൻസിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു

Advertisment