മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡെൽഫിയ (മാപ്പ് )ചാരിറ്റി റാഫിൾ കിക്കോഫ് നടത്തി

author-image
ജൂലി
New Update

publive-image

ഫിലാഡെൽഫിയ:  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡെൽഫിയ  (മാപ്പ് )ഈ വർഷം അടൂരിലുള്ള ശയ്യാവലംബയായ ഒരാളുടെ ഭവന നിർമ്മാണത്തിലേക്കായി നടത്തപ്പെടുന്ന ചാരിറ്റി റാഫിളിന്റെ കിക്കോഫ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെ  അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചാരിറ്റി കോർഡിനേറ്റർ സോബി ഇട്ടി മാപ്പിലെ അംഗങ്ങൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

Advertisment

മാപ് എല്ലാ വർഷവും ചാരിറ്റി പ്രവർത്തനം അമേരിക്കയിലും കേരളത്തിലും ആയി നടത്തി വരുന്നു. ഈ വർഷം ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിനായി ചാരിറ്റി റാഫിളിൽ നിന്നും ലഭിക്കുന്ന തുക മുഴുവനും ഉപയോഗിക്കുന്നതാണെന്ന്  സോബി  ഇട്ടി അറിയിച്ചു.

ഈ ഒരു ഉദ്യമത്തിൽ എല്ലാ മലയാളി സുഹൃത്തുക്കളുടെയും നിർലോഭമായ സഹകരണം മാപ്പ് ഭാരവാഹികൾ അഭ്യർത്ഥിച്ചു

Advertisment