സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം;   എംഎൽഎ മാരുടെ സ്വീകരണം പ്രൗഢ ഗംഭീരമായി

author-image
ജൂലി
New Update

publive-image

ഹൂസ്റ്റൺ: കോവിഡ് കാലത്തും പ്രളയകാലത്തും സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സ് കേരളത്തിൽ നടത്തിയ നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയവും അഭിനന്ദനാർഹവുമാണെന്ന് മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ്, പാലാ എംഎൽഎ മാണി. സി.കാപ്പൻ എന്നിവർ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നും എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ആരംഭിക്കുന്നതിനുള്ള സംഘടനയുടെ നിരന്തര ശ്രമങ്ങളിൽ തങ്ങളുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും എംഎൽഎമാർ ഉറപ്പു നൽകി.
ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണം പ്രൗഢ ഗംഭീരമായിരുന്നു. ഏപ്രിൽ 26 നു ബുധനാഴ്ച വൈകുന്നേരം സ്ടാഫൊർഡിലുള്ള സംഘടനയുടെ കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം.

Advertisment

publive-image

പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതമാശംസിച്ചു. മുൻ  ഫിനാൻസ് ഡയറക്ടർ ജിജു കുളങ്ങര മോൻസ് ജോസഫിനെയും  മുൻ പ്രസിഡണ്ട് ജിജി ഓലിക്കൻ മാണി.സി. കാപ്പനെയും പൊന്നാടയണിയിച്ചു സ്വീകരിച്ചു.

publive-image

ഫോർട്ട് ഫെൻഡ്‌ കൗണ്ടി ഡിസ്ട്രിക്ട്  കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ . പട്ടേൽ,  ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡണ്ട് ഡോ. ജോർജ് കാക്കനാട്ട്, ഫോമാ മുൻ പ്രസിഡണ്ട് ശശിധരൻ നായർ, മലയാളി അസോസിയേഷ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡണ്ട് (മാഗ് ) പ്രസിഡണ്ട് ജോജി ജോസഫ്, ഒഐസിസി യുഎസ്‌എ ചെയർമാൻ ജെയിംസ് കൂടൽ, ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സൊസൈറ്റി പ്രസിഡണ്ട്  തോമസ് ചെറുകര, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ടോം വിരിപ്പൻ, സ്റ്റാഫോർഡ് സിറ്റി കൌൺസിൽമാൻ സ്ഥാനാർഥി ഡോ.മാത്യു വൈരമൺ, ഹൂസ്റ്റൺ പ്രവാസി കേരള കോൺഗ്രസ് പ്രസിഡണ്ട് ഫ്രാൻസിസ് ചെറുകര, ബോർഡ് മെമ്പർ ജെയിംസ് വെട്ടിക്കനാൽ, ഫിനാൻസ് ഡയറക്ടർ രമേശ് അത്തിയോടി, എ.സി ജോർജ്,  ടോം വിരിപ്പൻ, ജോസ് ഇഞ്ചനാട്ടിൽ, തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ  പ്രമുഖർ യോഗത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

publive-image

എംഎൽഎമാർ സമുചിതമായ സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു.  മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ ജോർജ്‌ കോളച്ചേരിൽ നന്ദി പ്രകാശിപ്പിച്ചു. മുൻ പ്രസിഡണ്ട് സണ്ണി കാരിക്കൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

publive-image

Advertisment