നാമെല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന ദർശനത്തിൽ പ്രവർത്തിക്കണം - മാർ ഫീലെക്സിനോസ് 

author-image
ജൂലി
New Update

publive-image

ക്രിസ്തുവിൽ നാമെല്ലാവരും ഒന്നാണെന്ന ദർശനത്തിൽ സമൂഹത്തിൽ പ്രവർത്തിക്കുവാൻ വിവിധ സഭാവിശ്വാസികൾ തയ്യാറാകണമെന്ന് മാർത്തോമ്മാ സഭയുടെ നോർത്തമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫീലെക്സിനോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്‌തു. ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സീനായ് മാർത്തോമ സെന്ററിൽ വച്ചു നടന്ന എക്യൂമെനിക്കൽ ക്ലർജി ഫെലോഷിപ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
Advertisment
"വിശ്വാസത്തിന്റെ പരസ്പരബന്ധവും പാരമ്പര്യങ്ങളുടെ സൃഷ്ടിയും" എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. പ്രമോദ് സക്കറിയ ധ്യാനപ്രസംഗം നടത്തി. എപ്പിസ്കോപ്പൽ സഭ ബിഷപ്പ് ഡോ. ജോൺസി ഇട്ടി എക്യൂമെനിക്കൽ ഫെഡറേഷൻറെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്നു. തുടർന്ന് എക്യൂമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ എക്യൂമെനിക്കൽ ഫെഡറേഷൻറെ ഭാവി പ്രവർത്തനപരിപാടികളെക്കുറിച്ചുള്ള പ്രസ്‌താവന  നടത്തി.  
publive-image

വിവിധ സഭകളെ പ്രതിനിധീകരിച്ചു  റവ. ഫാ. ജോൺ തോമസ്റവ. ഫാ. ജോർജ് മാത്യു(ഓർത്തഡോൿസ്)റവ. ഫാ. ജോൺ മേലേപ്പുറത്തു(സീറോ-മലബാർ കത്തോലിക്ക)റവ. ഫാ. നോബി അയ്യനേത്ത്(മലങ്കര കത്തോലിക്ക)റവ. സാം എൻ. ജോഷ്വാ(സി.എസ്‌.ഐ) റവ. ജോർജ് എബ്രഹാം (മാർത്തോമാ സഭ ഭദ്രാസന സെക്രട്ടറി)റവ. ഷാജി കൊച്ചുമ്മൻറവ. വി.ടി. തോമസ്,   റവ. പി.എം. തോമസ്റവ. ടി.കെ. ജോൺറവ. പ്രമോദ് സക്കറിയറവ. ജോൺസൻ സാമുവേൽ,  റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽറവ. ജെസ്സ്  എം. ജോർജ് (മാർത്തോമാ) എക്യൂമെനിക്കൽ ഫെഡറേഷൻ പ്രതിനിധികളായി റോയ് സി. തോമസ്,ഡോൺ തോമസ്, തോമസ് വര്ഗീസ്,  കളത്തിൽ വര്ഗീസ്, തോമസ് ജേക്കബ്,  മാത്തുക്കുട്ടി ഈശോ,  മാർത്തോമാ സഭ ഭദ്രാസന ട്രെഷറർ  ജോർജ് കെ. ബാബു എന്നിവരും സന്നിഹിതരായിരുന്നു.

എക്യൂമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് കൺവീനർ റവ. വി.ടി. തോമസ് സ്വാഗതവും എക്യൂമെനിക്കൽ സെക്രട്ടറി ഡോൺ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment