ടോം ലാത്തറയുടെ കവിതാ സമാഹാരം "ലവ് ലൈക് എ റിവർ" ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ചിക്കാഗോയില്‍ പ്രകാശനം ചെയ്തു

New Update

publive-image

ചിക്കാഗൊ: ടോം ലാത്തറ രചിച്ച “ലവ് ലൈക് എ റിവർ” എന്ന കവിതാ സമാഹാരം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യൂയാക്കിം മാർ കൂറിലോസ് ചിക്കാഗോ ലംബാർഡ് സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു.

Advertisment

വർഗ്ഗ വർണ്ണ ഭാഷാ വിവേചനങ്ങൾക്കതീതമായി ലോകത്തെങ്ങുമുള്ള മനുഷ്യന്റെ മാനസ്സിക വികാരവേലിയേറ്റങ്ങളുടെ നേർക്കാഴ്ചയാണ് ഈ കവിതകളുടെ ഉള്ളടക്കം. ലോകരാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രകളിലൂടെയും ജീവിത അനുഭങ്ങളിലൂടെയും ആർജിച്ച മാനസിക ഭാവങ്ങളെ വരച്ചു കാട്ടുകയാണ് ടോം ലാത്തറ ഈ കവിതകളിലൂടെ.

publive-image

ഈ കവിതകൾ മനുഷ്യമനസ്സിൽ ഒളിഞ്ഞിരിക്കുന്ന മാരിവില്ലിന്റെ മാസ്മരികത തിരിച്ചറിയുവാനും അങ്ങനെ പുത്തൻ മാനവികതയിലേക്കുള്ള പ്രയാണത്തിന് പ്രേരിപ്പിക്കുന്നതാകട്ടെ എന്ന് മാർ കൂറിലോസ് ആശംസിച്ചു.

റ്റി. ജി. എബ്രഹാമിന് ആദ്യ പ്രതി നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ച ചടങ്ങിൽ ചിക്കാഗോ ലംബാർഡ് സെൻറ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ. അജിത്ത്‌ കെ. തോമസ്, ടോം ലാത്തറ, ലംബാർഡ് സെൻറ് തോമസ് മാർത്തോമ്മാ പള്ളി അംഗങ്ങളും പങ്കെടുത്തു. ഇതിന്റെ കോപ്പികൾ ആമസോണിൽ ലഭ്യമാണ്.

Advertisment