ചങ്ങനാശേരി എം എൽ എ ജോബ് മൈക്കിളിന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സ്വീകരണം നൽകി

author-image
ജൂലി
New Update
publive-image

ഹ്യൂസ്റ്റൺ: ലോക കേരള സഭയുടെ ഭാഗമായി അമേരിക്കയിലെത്തിയ ശ്രീ ജോബ് മൈക്കിൾ എംഎൽഎയ്ക്ക് ഹ്യൂസ്റ്റണിൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സ്വീകരണം നൽകി. അദ്ദേഹം സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.

Advertisment
ചടങ്ങിൽ സംസാരിച്ച ചങ്ങനാശേരി എം എൽ എ രണ്ടാം പിണറായി സർക്കാരിന്റെ  നേട്ടങ്ങളെ കുറിച്ചു വാചാലനായി.ലോക കേരള സഭയുടെ നടത്തിപ്പ് ഏറ്റെടുത്ത് വിജയിപ്പിച്ച മുഴുവൻ അമേരിക്കൻ മലയാളികളെയും അദ്ദേഹം അഭിനന്ദിച്ചു. മലയാളികളുടെ ഐക്യം ഒരിക്കൽ കൂടി തെളിയിക്കുന്നതായി പരിപാടിയുടെ വിജയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
publive-image

പ്രവാസി കേരള കോൺഗ്രസ് നാഷണൽ സെക്രട്ടറി സണ്ണി കാരിക്കല്ലിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെമ്പർ ഓഫ് കൊമേഴ്സ് ഫൗണ്ടർ പ്രസിഡൻറ് ഡോ. ജോർജ് കാക്കനാട്ട് പൊന്നാട അണിയിച്ചു എംഎൽഎയെ സ്വീകരിച്ചു.  ജയിംസ് വെട്ടിക്കനാൽ , സാം മുടിയൂർകുന്നേൽ, സോമൻ നായർ എന്നിവർ ആശംസകൾ നേർന്നു.  ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ നന്ദി പറഞ്ഞു.

പെട്ടെന്ന് കൂടിയ യോഗമാണെങ്കിലും ഇത്രയും അംഗങ്ങളെയും കാണാനും സംസാരിക്കാനും സാധിച്ചതിലും സ്വീകരണം ഏറ്റുവാങ്ങാൻ കഴിഞ്ഞതിലും ജോബ്  മൈക്കിൾ നന്ദി അറിയിച്ചു. ചങ്ങനാശേരിയിൽ നിന്നുള്ള യു എസ് മലയാളികളായ പി.കെ ജോസഫ്, വർഗീസ് പാലത്ര, ഷാജു തോമസ് , സണ്ണി മുക്കാട്ട് എന്നിവർ പങ്കെടുത്തു.

Advertisment