ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 15 മുതൽ ഓഗസ്റ്റ് 6 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ്‌ സിറ്റി പാർക്കിൽ

New Update

ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (ഒസിവൈഎം), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നിവടങ്ങളിൽ നിന്നുമുള്ള ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ "ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ്" ജൂലൈ 15 മുതൽ ഓഗസ്റ്റ് 6 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ്‌ സിറ്റി പാർക്കിൽ നടക്കും.

Advertisment

publive-image

സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഒസിവൈെഎം ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹൂസ്റ്റണിലുള്ള ദേവാലയങ്ങളിലെ യുവജനങ്ങൾക്ക് ഒരു കമ്മ്യൂണിറ്റിയായി ഒത്തുചേരാനും സ്‌പോർട്‌സ്‌സ്‌മാൻഷിപ്പും സൗഹൃദവും വിനോദവും നിറഞ്ഞ അനുഭവങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്.

ടീമുകളെ അവരുടെ ചൈതന്യവും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്നതിന് അതത് ഇടവകകളിലെ ടീമുകൾ അവരുടേതായ നിറങ്ങളോ യൂണിഫോമുകളോ ധരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഊർജ്ജസ്വലമായ അന്തരീക്ഷം സൃഷ്‌ടിച്ച് ടീമുകൾക്കായി വന്ന് ആഹ്ലാദിക്കാൻ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും മറ്റ് സഭാംഗങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (ഒസിവൈഎം)-ന്റെ ആഥിതേയത്വത്തിൽ നടക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് എല്ലാവർക്കും അവിസ്മരണീയവും ആസ്വാദ്യകരവുമായ ഒരു സംഭവമാക്കി മാറ്റുന്നതിൽ നിങ്ങളുടെ ഏവരുടെയും ഞങ്ങൾ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. സൗഹൃദ മത്സരത്തിന്റെ ആവേശത്തിൽ നമുക്ക് ഒത്തുചേരാം, സമൂഹത്തിന്റെ സന്തോഷം പങ്കിട്ട് ആഘോഷകരമാക്കാം.

ഫാ.ജോൺസൺ പുഞ്ചക്കോണം (പ്രസിഡണ്ട്) 346-332-9998
ജിതിൻ വിൽസൺ 346-857-3848
സുബിൻ ജോൺ :678-510-6257
ജെഫിൻ ജോ. മാത്യു: 832 -759-0677

Advertisment