/sathyam/media/post_attachments/p0krO2q3IbbVYxRqug1O.jpg)
വെല്ലൂർ: സെന്റ് തോമസ് ഇവാൻജലിക്കൽ സഭ വെല്ലൂരിൽ ആരംഭിച്ച ശാലോം ഭവൻ കരുതൽ ഭവനം സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വരു രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സഹായകരമായ നിലയിൽ വേണ്ട മാർഗ നിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച ഒരു എളിയ തുടക്കം
ഇതിനോടകം നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി കഴിഞ്ഞു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കണിഗാപുരത്ത് പുതിയതായി പണികഴിപ്പിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സമീപത്താണ് 50 സെന്റ് സ്ഥലത്ത് 3 കോടി രൂപ ചെലവഴിച്ച് ശാലോം ഭവൻ കരുതൽ ഭവനം പണിതിരിക്കുന്നത്.
സഭയുടെ ഈ കരുതൽ ഭവനത്തിന് സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കുവൈറ്റ് ഇടവകയും, കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനും (കെ.റ്റി.എം.സി.സി), സഭയുടെ സ്വദേശത്തും, വിദേശത്തും ഉള്ള വിവിധ ഇടവകകളും, വ്യക്തികളും ആണ് മുറികളും, അനുബന്ധ സൗകര്യങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്.
ശനി രാവിലെ 10-ന് ആരംഭിക്കുന്ന പ്രതിഷ്ഠാ ശുശ്രൂഷകൾക്ക് സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിക്കും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, ബിഷപ്പ് ഏ ഐ അലക്‌സാണ്ടർ തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും.
സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. സജി മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ശാലോം കരുതൽ ഭവനം ഓണിററി ഡയറക്ടർ ആയി റവ. ഡോ. ഫിന്നി അലക്‌സാണ്ടറും, മാനേജർ ആയി ഷിബു ജോണും പ്രവർത്തിക്കുന്നു.
രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും വേണ്ട ഡീലക്‌സ്, ഏ. സി, നോൺ ഏ. സി റൂമുകളും, ഡോർമിറ്ററിയും, ചാപ്പലും, ഓഫീസും ആണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. രോഗികൾക്ക് വാഹന സൗകര്യവും ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us