New Update
കോഴിക്കോട്: കോഴിക്കോട് വയനാട് ദേശീയ പാതയില്‍ കൊടുവള്ളിയില്‍ റെസ്‌റ്റോറന്റില്‍ തീപിടുത്തമുണ്ടായി. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ കെഎഫ്‌സി ബില്‍ഡിങിന് താഴെയുള്ള ചിക്കിങ് ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിലാണ് തീപിടിച്ചത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിയില്‍ റെസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു.
പുലര്‍ച്ചെയാണ് കടയിലെ തീപിടുത്തം നാട്ടുകാരുെ ശ്രദ്ധയില്‍ പെട്ടത്. കടയില്‍ മൂന്ന് സിലണ്ടറുകള്‍ ഉള്ളതായ വിവരം കിട്ടിയതോടെ സ്ഥലത്തത്തിയ ഫയര്‍ഫോഴ്‌സ് പ്രദേശത്തുനിന്നും ആളുകളെ മാറ്റി. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും സംയോജിത ഇടപെടലിനാല്‍ വന്‍ അപകടം ഒഴിവായി.