അപൂർവ്വയിനം പറക്കും പാമ്പിനെ കണ്ടെത്തി; ശത്രുവിനെ കണ്ടാൽ നിറം മാറാനും ഇവയ്‌ക്ക് സാധിക്കും

author-image
admin
New Update

publive-image

ഡെറാഡൂൺ: അപൂർവ്വയിനം പറക്കും പാമ്പിനെ ഇന്ത്യയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് പാമ്പിനെ കണ്ടെത്തിയത്. ബ്രോൺസ്ബാക്ക് ട്രീ സ്‌നേക്ക് ഇനത്തിൽപ്പെട്ട പാമ്പാണ് ഇത്. ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി മറയുന്നതാണ് ഇവയുടെ രീതി.

Advertisment

രണ്ടാമത്തെ തവണയാണ് ഈ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവിടെ കാണുന്നത്. വനവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടാൻ പ്രയാസമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടതൂർന്ന വനങ്ങളിലെ മരത്തിന്റെ മുകളിലാണ് ഇവയെ കാണപ്പെടുന്നത്.

ശത്രുവിനെ കണ്ടാൽ നിറം മാറാൻ ഇവയ്‌ക്ക് സാധിക്കും. ഇതിന്റെ തല വലിപ്പമേറിയതും ശരീരം വീതി കുറഞ്ഞതുമാണെന്ന് ഉരഗജീവി വിദ്ഗധനായ ഡോ അഭിജിത്ത് ദാസ് വ്യക്തമാക്കി. മറ്റു പാമ്പുകളെ അപേക്ഷിച്ച് ഈ ഇനത്തിൽപ്പെട്ടവയുടെ കണ്ണുകൾ വലിപ്പമേറിയതാണ്. വിദേശത്ത് മാത്രം കണ്ടുവരുന്ന അപൂർവ്വയിനം പാമ്പാണിത്

viral
Advertisment