Advertisment

ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്ന മോസ് പിഗ്ഗുകൾ; ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ഈ ജീവിയെ മൈക്രോസ്‌കോപിലൂടെ മാത്രമേ കാണാൻ സാധിക്കൂ, ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന ഈ സൂക്ഷ്മജീവികൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്

author-image
admin
New Update

publive-image

Advertisment

ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്ന ജീവി, വെള്ളത്തിൽ മരവിച്ച അവസ്ഥയിൽ ജീവിക്കാനും ഉറുമ്പുകളെ പോലെ നടക്കാനും സാധിക്കും. ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ഈ ജീവിയെ എന്നാൽ മൈക്രോസ്‌കോപിലൂടെ മാത്രമേ കാണാൻ സാധിക്കൂ.

ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഒരു മില്ലീമീറ്ററിന്റെ മൂന്നിൽ ഒന്ന്, അതായത് 0.015 ഇഞ്ചാണ് ഇതിന്റെ വലിപ്പം. മോസ് പിഗുകൾ എന്ന് ശാസ്ത്ര ലോകം ഇവയെ വിശേഷിപ്പിക്കുന്നു. സാധാരണയായി മൈക്രോസ്പോപ്പിന്റെ സഹായത്തോടെ കാണാൻ കഴിയുന്ന ജീവികൾക്കെല്ലാം ഇഴയാനും നീന്താനും മാത്രമേ കഴിയൂ എന്നാണ് പൊതുവേയുള്ള ധാരണ.

എന്നാൽ ഇത് യഥാർത്ഥത്തിൽ തെറ്റാണെന്ന് തെളിയിക്കുകയാണ് ടാർഡിഗ്രേഡുകൾ. ഇവയ്‌ക്ക് നടക്കാനും ശേഷിയുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. വായു പോലും ഇല്ലാത്ത ശൂന്യമായ അവസ്ഥയിലോ 600 ഇരട്ടി മർദ്ദത്തിലോ, മരവിച്ച വെള്ളത്തിലോ ഇവയ്‌ക്ക് ജീവിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. യുഎസിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ചെറുപ്രാണികളെ പോലെ ഇവയ്‌ക്കും അര ഡസനോ അതിൽ അധികമോ കാലുകൾ ഉണ്ടെന്നാണ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സഞ്ചാര രീതി ചെറുപ്രാണികളുടേതിന് തുല്യമാണ്. ആകർഷകമായി തോന്നുന്ന എന്തെങ്കിലും കണ്ടെത്തി അവിടേക്കെത്താൻ ശ്രമിക്കുക എന്നതാണ് മറ്റ് ജീവികളെപ്പോലെ ടാർഡിഗ്രേഡുകളും ചെയ്യുന്നത്.

ഇവയുടെ നടത്തത്തിന്റെ വേഗം ഏത് തന്നെയായാലും ശൈലി ഒരേ പോലെ തുടരുമെന്നാണ് റോക്ക്ഫെല്ലർ സർവ്വകലാശാല ഗവേഷകയായ ഡോ. ജാസ്മിൻ നിരോദി പറയുന്നത്. ഉറുമ്പുകളെപ്പോലെ തന്നെ ഇവയുടെ നടത്തത്തിന്റെ വേഗത വർദ്ധിച്ചാലും ശൈലിയിൽ മാറ്റം വരില്ല.

കാലുകലുടെ ഉപയോഗത്തിൽ ഉറുമ്പുകളുമായി സാമ്യമുള്ളതിനാൽ ടാർഡിഗ്രേഡുകൾക്ക് ഇവയുമായി പൂർവ്വിക ജനിതക ബന്ധമുണ്ടോയെന്ന് ഗവേഷകർ സംശയിക്കുന്നു. എന്നാൽ പരിണാമം സംഭവിച്ച് ചെറുപ്രാണികളുമായി വേർപിരിഞ്ഞവയാണോ ഇത് എന്ന് ശാസ്ത്രലോകത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

viral
Advertisment