New Update
Advertisment
മൃഗങ്ങളുടെ രസകരമായ വീഡിയോകൾ മിക്കപ്പോഴും സോഷ്യൽ മീഡിയകളിലെപ്പോഴും കാണാറുണ്ട്. ചിലതെല്ലാം എത്ര കണ്ടാലും കൗതുകവും ഇഷ്ടവും തീരുകയേ ഇല്ലെന്ന് തോന്നിക്കും. അത്രമാത്രം രസികൻ വീഡിയോകളായിരിക്കും അവ. അതുപോലൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്.
ഒരു കങ്കാരുവിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ബാറിലേക്ക് ഒരു കങ്കാരു കൂളായി കയറി പോകുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിത സന്ദർശകൻ... എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
http://australian.animalsഎന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബാറിൽ നിന്നവർ കങ്കാരുവിനെ ഏറെ അതിശയത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. കൂളായാണല്ലോ നടത്തം എന്ന് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ഈ കങ്കാരുവിനെ ഇഷ്ടമായെന്ന് മറ്റൊരു കമന്റ്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.