എന്നാപിന്നെ ക്യാമറാമാനും കിടന്ന് ഉരുണ്ടോട്ടെ; നൃത്തം ചിത്രീകരിക്കുന്ന കുട്ടി ക്യാമറാമാന്റെ വീഡിയോ വൈറലാകുന്നു

author-image
admin
Updated On
New Update

publive-image

വിവാഹങ്ങളോ ആഘോഷപരിപാടികളോ എന്തുമാകട്ടെ, ആ സമയത്ത് അവിടുത്തെ താരങ്ങള്‍ ക്യാമറാമാന്മാരായിരിക്കും. ഓരോ നിമിഷവും അതിന്റെ രസം ചോരാതെ ഒപ്പിയെടുക്കാനുള്ള ശ്രമങ്ങളായിരിക്കും ക്യാമറാമാന്മാര്‍ നടത്തുന്നത്. അതിന് വേണ്ടി ഏത് മരത്തില്‍ വലിഞ്ഞ് കേറേണ്ടി വന്നാലും അതിനൊന്നും ഇക്കൂട്ടര്‍ക്ക് ഒരു മടിയും കാണില്ല.

Advertisment

അത്തരത്തില്‍ ഒരു കുട്ടി ക്യാമറാമാന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു സംഘം ചെറുപ്പക്കാര്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പകര്‍ത്താനാണ് കുട്ടി ശ്രമിക്കുന്നത്. വിദഗ്ധരായ ക്യാമറാമാന്മാര്‍ ചെയ്യുന്നത് പോലെയൊക്കെ അനുകരിക്കാനാണ് കുട്ടി ശ്രമിക്കുന്നത്. ഇതിനായി നിലത്ത് കിടന്നും ഉരുണ്ടുമെല്ലാമാണ് വീഡിയോ പിടിക്കുന്നത്.

ഇതിനിടെ നൃത്തത്തിന്റെ ചുവടിനൊപ്പിച്ച് കളിക്കാനും കുട്ടി ശ്രമിക്കുന്നുണ്ട്. നൃത്തം ചെയ്യുന്നവരുടെ ഇടയിലൂടെ ഓടി നടന്നാണ് കക്ഷി വീഡിയോ പിടിക്കുന്നത്. ഇതിനിടെ മറ്റൊരു കുട്ടി വന്ന് ഫോണ്‍ വാങ്ങി കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. അതേസമയം കുട്ടിയുടെ വീഡിയോ പിടുത്തതിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ഭാവിയിലെ താരമാണെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

Advertisment