പ്രിയ ഷൈൻ ടോം ചാക്കോ, നിങ്ങളെ പോലുള്ളവർ ഈ പ്രവാസി മണ്ണിൽ വന്ന് കാണിച്ചുകൂട്ടുന്നത് മഹാ അപരാധമാണ്; കൂടെ നടക്കാൻ കുറച്ചു കാശുള്ള പിള്ളേരും നടക്കുന്ന വഴിയിൽ മൊബൈലിൽ ഫോട്ടോ പിടിക്കാൻ പെൺകുട്ടികളെയും കാണുമ്പോള്‍ നിങ്ങൾക്ക് സ്വയം തോന്നും ഞാൻ ഏതോ വലിയ ആള് ആണ് എന്ന്; ഒട്ടും സംശയിക്കേണ്ടാ നമ്മുടെ നാട്ടിൽ ബംഗാളികളെ കാണുന്നത് പോലെയാണ് ഈ നാട്ടിലെ നാട്ടുകാർ മലയാളിയെ കാണുന്നതും! ദയവു ചെയ്യ്ത്‌ ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുവാൻ ശ്രമിക്കരുതേ-പ്രവാസിയുടെ കുറിപ്പ്

author-image
admin
New Update

publive-image

Advertisment

ഭാരത് സര്‍ക്കസ് എന്ന സിനിമയുടെ ഭാഗമായി നടന്‍ ഷൈന്‍ ടോം ചാക്കോ ദുബായിലെത്തിയതും, പിന്നീട് നടന്ന സംഭവവികാസങ്ങളും വാര്‍ത്തയായിരുന്നു. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടനെ കാബിന്‍ ക്രൂ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനകള്‍ക്കും മറ്റു ശേഷമാണ് ഷൈന് നാട്ടിലേക്ക് തിരികെയെത്താനായത്.

പ്രവാസി മലയാളികള്‍ക്കാകെ നാണക്കേടാകുന്ന തരത്തിലായിരുന്നു ഷൈനിന്റെ പെരുമാറ്റം. ഷൈനിന്റെ ഈ പെരുമാറ്റത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി ഫേസ്ബുക്കില്‍ കുറിച്ചത് വൈറലാണ്. സെബാസ്റ്റ്യന്‍ ദാസ് എന്നയാള്‍ എഴുതി കുറിപ്പ് ഇങ്ങനെ:

"പ്രിയ ഷൈൻ ടോം ചാക്കോ . ഈ പ്രവാസി മണ്ണിൽ ഏതാണ്ട് 2.7 മില്യൺ ( 27 ലക്ഷം ) ഇന്ത്യക്കാർ അതിൽ മഹാഭൂരിപക്ഷം മലയാളികൾ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി അഹോരാത്രം എല്ലുമുറിയെ പണിയെടുക്കുന്നവർ ആണ്. നിങ്ങളെ പോലുള്ളവർ ഇവിടെ വന്ന് കാണിച്ചുകൂട്ടുന്നത് മഹാഅപരാധമാണ്.

കൂടെ നടക്കാൻ കുറച്ചു കാശുള്ള പിള്ളേരും നടക്കുന്ന വഴിയിൽ മൊബൈലിൽ ഫോട്ടോ പിടിക്കാൻ പെൺകുട്ടികളെയും കാണുമ്പോള്‍ നിങ്ങൾക്ക് സ്വയം തോന്നും ഞാൻ ഏതോ വലിയ ആള് ആണ് എന്ന്. ഒട്ടും സംശയിക്കേണ്ടാ നമ്മുടെ നാട്ടിൽ ബംഗാളികളെ കാണുന്നത് പോലെയാണ് ഈ നാട്ടിലെ നാട്ടുകാർ മലയാളിയെ കാണുന്നതും .

ഏതാണ്ട് 335 യാത്രക്കാരെയും കൊണ്ട് 1.45 ന് പുറപ്പെടേണ്ട വിമാനം നിങ്ങളുടെ വിക്രിയ കൊണ്ട് മാത്രം വൈകിയത് 3 മണിക്കൂർ നേരമാണ്. ഇതിൽ യാത്ര ചെയ്യുന്ന 335 യാത്രക്കാർക്കും 335 ആവശ്യങ്ങൾ ആണ് ( അല്ല അത്യാവശ്യങ്ങൾ ആണ്).

വലിയ മാന്യതയൊന്നും ഇല്ലെങ്കിലും ഞങ്ങൾ കുറച്ചു മര്യാദയ്ക്ക്‌ ജീവിക്കുന്ന നാടാണ് ഇത്. ദയവു ചെയ്ത്‌ ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുവാൻ ശ്രമിക്കരുതേ ! ... നിങ്ങളെക്കാൾ വലിയ നടി നടന്മാർ ഇവിടെ വരുകയും പോവുകയും ചെയ്യുന്നുണ്ട്. അത് ആരെയും അവർ അറിയിക്കാറില്ല.''

https://www.facebook.com/sebastian.das.3/posts/pfbid0YcV7eZNavr2Vr3tKWrK4mPv6LZ2c4TmD8c2DpZfKLT2MUXavygmPb5PdxKZtszsNl

Advertisment