ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് ഇടിച്ചു കയറി പൾസർ; മില്ലിസെക്കൻഡ് വ്യത്യാസത്തിൽ രക്ഷപ്പെട്ട് പെൺകുട്ടി; വീഡിയോ വൈറൽ

New Update

publive-image

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട് കയറുന്ന ബൈക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കടയുടെ അകത്തേക്ക് അമിത വേഗത്തിൽ കയറിവരുന്ന ബൈക്ക് ഡെസ്‌കിൽ ഇടിച്ച് നിൽക്കുന്നതും ബൈക്ക് യാത്രികൻ തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Advertisment

സ്ഥാപനത്തിന് അകത്തുണ്ടായിരുന്ന ഉപഭോക്താക്കൾ കുതറി മാറിയതിനാൽ ആളപായമുണ്ടായില്ല. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിലുള്ളത്.

ഇതിനിടെ നീല ചുരിദാറണിഞ്ഞ് ദൃശ്യങ്ങളിൽ കാണുന്ന പെൺകുട്ടി ആകസ്മികമായി കസേരയിൽ നിന്നെഴുന്നേൽക്കുന്നത് കാണാം. ഇതിന് തൊട്ടുപിന്നാലെയാണ് പെൺകുട്ടി ഇരുന്നിരുന്ന കസേരയിലേക്ക് ബൈക്ക് ഇടിച്ചുകയറുന്നത്. ഇന്നത്തെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയെന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്.

തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. റാവിച്ചെട്ട് ബാസാറിലൂടെ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കിന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ടുവെന്നാണ് ബൈക്ക് യാത്രികൻ പോലീസിനെ അറിയിച്ചത്. സംഭവം നടന്നതിന് പിന്നാലെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.

viral
Advertisment