വിനോദ സഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് സിപ്‌ലൈനിംഗ്. കാടിന് നടുവിലൂടെയുള്ള സിപ്‌ലൈനിംഗ് സഞ്ചാരികൾക്ക് ഒരു ഹരം തന്നെയാണ്. സിപ്‌ലൈനിംഗ് ചെയ്യുന്ന ഒരു വിനോദസഞ്ചാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡീയയിൽ വൈറലാകുന്നത്.
കാടിന് നടുവിലൂടെ സിപ്‌ലൈനിംഗ് നടത്തുന്നതിനിടെ ഒരു ആൺകുട്ടി ചെന്നിടിച്ചത് റോപ്പിൽ തൂങ്ങിക്കിടക്കുന്ന സ്ലോത്ത് അഥവാ തേവാങ്കിന്റെ ശരീരത്തിലാണ്. റോപ്പിലൂടെ കുറച്ച് ദൂരം പിന്നിട്ട ശേഷമാണ് തേവാങ്കിന്റെ ശരീരത്തിൽ ഇടിക്കുന്നത്. ആൺകുട്ടിയുടെ പിന്നിലൂടെ വന്നയാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സ്ലോത്തിനെ ചെന്നിടിച്ച കുട്ടി താഴേയ്‌ക്ക് വീഴുന്നതും വീഡിയോയിൽ കാണാം.
സംരക്ഷണത്തിനായി കയർ കെട്ടിരുന്നതിനാൽ കുട്ടി രക്ഷപെട്ടു. എന്നാൽ ഇവിടെ സ്ലോത്ത് ആൺകുട്ടി ഇടിച്ചതിന് പിന്നാലെ എന്താണെന്ന് മനസിലാകാതെ പകച്ച് നോക്കുന്നതും മെല്ലെ റോപ്പിലൂടെ മുന്നോട്ട് പോകുന്നതുമാണ് കാണുന്നത്.
സിപ് ലൈനിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആൺകുട്ടിയ്‌ക്കും പിന്നാലെ വന്ന ആൾക്കും സിപ് ലൈനിംഗ് പൂർത്തിയാക്കാൻ സാധിച്ചോ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. ആറ് ലക്ഷത്തിൽ അധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ജീവികളിലൊന്നാണ് സ്ലോത്തുകൾ.
Things that happen when you take a Canopy Tour in Costa Rica 🦥🇨🇷 pic.twitter.com/AEJU0QCtyv
— Gmo_cr (@Gmo_CR) March 14, 2022