ശുചിമുറിയ്‌ക്കുള്ളില്‍ കൂറ്റന്‍ രാജവെമ്പാല; ദേഹത്ത് ചുറ്റി ടോയ്‌ലെറ്റ് പേപ്പറും; ഞെട്ടിക്കുന്ന വീഡിയോ

author-image
admin
Updated On
New Update

publive-image

Advertisment

പാമ്പ് എന്ന് കേള്‍ക്കുന്നതേ നമ്മളില്‍ പലര്‍ക്കും പേടിയാണ്. അപ്പോള്‍ പിന്നെ രാജവെമ്പാല എന്ന് കേട്ടാലോ. ആ പരിസരത്തേക്ക് പോകാന്‍ പോലും പിന്നെ ഭയങ്കര പേടിയായിരിക്കും. ഇപ്പോഴിതാ ഒരു വലിയ രാജവെമ്പാല ഒരാളുടെ വീട്ടിലെ കുളിമുറിയ്‌ക്കുള്ളില്‍ കയറിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ് ഈ വീഡിയോ.

കുളിമുറിയ്‌ക്കുള്ളില്‍ ചുരുണ്ടി കൂടി കിടക്കുന്ന പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ദേഹത്ത് ടോയ്‌ലെറ്റ് പേപ്പര്‍ ചുറ്റിയിരിക്കുന്നതും വ്യക്തമാണ്. പാമ്പ് പുറത്തേക്ക് ഇറങ്ങി വരാതിരിക്കാന്‍ ദൃശ്യം പകര്‍ത്തുന്നയാള്‍ ഉടന്‍ തന്നെ വാതില്‍ അടയ്‌ക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Advertisment