പശുവിന്റെ അകിടില്‍നിന്നും ചീറ്റുന്ന പാല്‍ വാ തുറന്ന് അകത്താക്കുന്ന പൂച്ച, വീഡിയോ

author-image
admin
Updated On
New Update

publive-image

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. രസകരമായ ആ വീഡിയോ അതിവേഗമാണ് വൈറലായത്. വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്ന അനേകം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. അതോടൊപ്പം രസകരമായ കമന്റുകളും ഈ വീഡിയോയ്ക്കു ലഭിച്ചു. വീഡിയോയിലുള്ളത് ഒരാളും ഒരു പശുവും ഒരു പൂച്ചയുമാണ്. അയാള്‍ പശുവിനെ കറന്ന് പാലെടുക്കുകയാണ്. അയാളുടെ വളര്‍ത്തു പൂച്ച അരികത്തു തന്നെ നില്‍ക്കുന്നുണ്ട്. പൂച്ച വെറുതെ നില്‍ക്കുകയല്ല.

Advertisment

അയാള്‍ ചെയ്യുന്നത് നോക്കി പിന്‍കാലുകളില്‍ കുത്തി ഉയര്‍ന്നാണ് അത് നില്‍ക്കുന്നത്. അയാള്‍ പൂച്ചയെ സ്‌നേഹത്തോടെ പരിഗണിച്ചു കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. അതിനിടെയാണ് അത് സംഭവിച്ചത്. പൂച്ച അയാളുടെ കാലില്‍ ഒന്നു തട്ടി. അയാള്‍ അതു കണ്ടെങ്കിലും പശവിനെ കറന്ന് പാലെടുക്കുന്നത് തുടര്‍ന്നു. അല്‍പ്പ നേരം പൂച്ച അതേപോലെ നിന്നു. എന്നിട്ട് വീണ്ടും അയാളുടെ കാലുകളില്‍ തട്ടി.

അയാള്‍ക്കിപ്പോള്‍ കാര്യം മനസ്സിലായി. അയാള്‍ ഒന്നനങ്ങി. പൂച്ച അകിടിലേക്ക് നോക്കി നില്‍ക്കുന്നതിനിടെ അതു സംഭവിച്ചു. അയകള്‍ അകിടില്‍നിന്നും വരുന്ന പാല്‍ പൂച്ചയ്ക്കു നേരെ തിരിച്ചുവെച്ചു. പൂച്ച തല്‍സമയം വാ തുറന്നു. പൂച്ചയുടെ വായിലേക്ക് ഇപ്പോള്‍ പാല്‍ ചീറ്റുകയാണ്. പൂച്ച ആനന്ദത്തോടെ പശുവിന്‍ പാല്‍ നുകര്‍ന്ന് ഇരിക്കുന്നു. വളര്‍ത്തുപൂച്ചയോടുള്ള സ്‌നേഹമാണ് ഈ വീഡിയോയിലൂടെ അയാള്‍ പ്രകടിപ്പിക്കുന്നത് എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. പറയുക പോലും ചെയ്യാതെ പ്രിയപ്പെട്ട പൂച്ചയുടെ മനസ്സ് വായിക്കാന്‍ അയാള്‍ക്ക് കഴിയുന്നതായി മറ്റ് ചിലര്‍ പറയുന്നു.

Advertisment