ദാഹിച്ചെത്തിയ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന യുവാവ്; ദൃശ്യങ്ങൾ വൈറൽ

author-image
admin
Updated On
New Update

publive-image

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. ഒറ്റക്കൊത്തിൽ ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ട് രാജവെമ്പാലയുടെ വിഷത്തിന്. പൊതുവേ ശാന്തപ്രകൃതമാണ്, മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞു പോവുകയാണു പതിവ്. എന്നാൽ പ്രകോപിപ്പിച്ചാൽ അപകടകാരിയാണ്. സാധാരണക്കാർ രാജവെമ്പാലയെ കണ്ടാൽ നിലവിളിച്ചോടുകയാണ് പതിവ്.

Advertisment

ഇപ്പോൾ കൈയിലിരിക്കുന്ന ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുന്നു. 9 സെക്കൻഡ്സ് മാത്രമുള്ളതാണ് ഈ വിഡിയോ. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചില വിദേശരാജ്യങ്ങളിൽ രാജവെമ്പാലയെ വീടുകളിൽ വളർത്താറുണ്ട്. ഇത്തരത്തിൽ എടുത്തതാകാം ഈ വിഡിയോ എന്നാണ് നിഗമനം. എന്തായാലും സംഭവം ഇപ്പോൾ ട്രെൻഡിങ് ആയി മാറുകയാണ്.

ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവുള്ള ജീവിയാണിവ. 20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്.

Advertisment