വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്നത് ഏറ്റവുമധികം ആളുകള്‍ കഴിക്കുന്നതുമായ പഴമാണ് തണ്ണിമത്തന്‍. ധാരാളെ വെള്ളം അടങ്ങിയ പഴമായതിനാല്‍ വേനലിന് അനുയോജ്യമായ ഒന്നാണ് ഇത്. തണ്ണിമത്തന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചും ജ്യൂസ് അടിച്ചുമൊക്കെ കഴിക്കുന്നത് പതിവാണ്. എന്നാല്‍, പരീക്ഷണങ്ങള്‍ക്ക് പരിധിയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ തണ്ണിമത്തന്‍ കൊണ്ടുള്ള ഒരു പാചക വീഡിയോ ആണ് വൈറലാകുന്നത്.
തണ്ണിമത്തന്‍ എണ്ണയിലിട്ട് വറുത്തെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തണ്ണിമത്തിന്‍ മുഴുവനോടെ മാവില്‍ മുക്കിയെടുത്ത് വറക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. നന്നായി വറുത്ത് തണ്ണിമത്തന്റെ പുറംതോടിന് നിറം മാറിത്തുടങ്ങുമ്പോഴാണ് ഇത് എണ്ണയില്‍ നിന്ന് മാറ്റുന്നത്.
അതിനുശേഷം ചെറിയ കഷ്ണങ്ങളാക്കിയും കാണിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം എന്താണെന്നാണ് വീഡിയോ കാണുന്നവരുടെയെല്ലാം സംശയം. ഇത് കഴിക്കുമ്പോള്‍ എന്തെങ്കിലും രുചി വ്യത്യാസം ഉണ്ടോ? എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്. തണ്ണിമത്തന്‍ വറക്കാനിടുമ്പോള്‍ പൊട്ടിത്തെറിക്കുമോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം.
🎶🎶🎶🎶
— eric rivera (@ericriveracooks) June 1, 2023
watermelon
sugar
fry
watermelon
sugar
fry
🎶🎶🎶🎶🎶🎶 pic.twitter.com/cocMvR6zf4