/sathyam/media/post_attachments/GqhvbfY1SGkMgGZopssi.jpg)
നടിയെ ആക്രമിച്ച കേസിന്റെ അവസാന കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിക്കുവാൻ പോകുന്ന ഈ സാഹചര്യത്തിൽ കേസന്വേഷണത്തിന്റെ നാൾവഴികളിലേക്ക് കണ്ണോടിക്കുന്നത് കുതുകകരമായിരിക്കും. അതിന് മുൻപായി ഈ കേസ് ഇങ്ങിനെ അവസാനിക്കുവാനുണ്ടായ സാഹചര്യം പരിശോധിക്കാം. തുടരന്വേഷണം വേണ്ട എന്ന നിലപാടുംഗൂഢാലോചനക്ക് തെളിവില്ല എന്ന വസ്തുതയും കണക്കിലെടുത്താണ് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
എന്ത് കൊണ്ട് കേസന്വേഷണം നിർത്തി? പ്രസക്തമായ ചോദ്യമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി വന്നതാണ് കാരണം എന്ന് ഒരു വിഭാഗം. അഡ്വ.ബി.രാമൻ പിള്ള ഉൾപ്പടെയുള്ള വക്കീലൻ മാരെ ചോദ്യം ചെയ്യാനുള്ള ഡി.ജി.പി. ശ്രീജിത്തിന്റെ തീരുമാനമാണ് എന്ന് മറ്റൊരു വാദം.
എന്ത് തന്നെയായാലും ശ്രീജിത്ത് ഐ.പി.എസ് കാണിച്ച ആനമണ്ടത്തരത്തിന് അദ്ദേഹത്തിന് വില കൊടുക്കേണ്ടി വന്നു. അഭിഭാഷകരുടെ അവകാശത്തിൽ കൈവയ്ക്കാൻ പോയതാണ് ശ്രീജിത്ത് കാണിച്ച മണ്ടത്തരം.
ഇതിനൊക്കെ ഉപരിയായി ആരും ശ്രദ്ധിക്കാതെ പോയ മറ്റൊന്നുണ്ട്. മഞ്ജു വാര്യർ ഫോൺ പുഴയിൽ വലിച്ചെറിഞ്ഞു എന്ന മൊഴി. അങ്ങിനെയെങ്കിൽ മഞ്ജു വാര്യരുടെ പേരിലും തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കേണ്ടിവരും. മഞ്ജു വാര്യർ പ്രതിയാകും. ഇതാണ് കേസിൽ വഴിത്തിരിവായത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയി ഇരുന്നപ്പോൾ തന്നെയല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത് ? അപ്പോൾ പിന്നെ ഒരു ദിലീപ് പ്രേമം ഇപ്പോൾ വരേണ്ട ആവശ്യം എന്താണ്? അന്ന് ദിലീപിനെ അറസ്റ്റ് ചെയ്തത് തന്നെ മതിയായ തെളിവില്ലാതെയായിരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു.
കേസന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉന്നതയായ ഐ.പി.എസ് ഓഫീസറും മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ ആയിരുന്നു അറസ്റ്റ് എന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. അഭിഭാഷകർ മൊബൈൽ ഫോണുകൾ മുംബൈക്ക് കൊണ്ടു പോയി തെളിവ് നശിപ്പിച്ചു എന്നാണ് മറ്റൊരു വാദം. തന്റെ കക്ഷിക്ക് അനുകൂലമായ വസ്തുതകൾ കണ്ടെത്താനുള്ള അവകാശവും സ്വാതന്ത്ര്യവും അഭിഭാഷകർക്കുണ്ട്. ശ്രീജിത്ത് ഐ.പി.എസും ഹേമചന്ദ്രനും ബൈജു പൗലോസും പറയുന്നതുപോലെ ദിലീപിന്റെ അഭിഭാഷകർ ചെയ്യണമെന്ന് പറഞ്ഞാൽ കാര്യം നടക്കുമോ?
ദിലീപ് പറഞ്ഞിട്ടാണ് താൻ ഇത് ചെയ്തത് എന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയത്.
എന്നാൽ ഗൂഢാലോചന തെളിയിക്കാൻ ഉള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേദിവസമാണ് വധ ഗൂഢാലോചനക്കേസ് എടുക്കുന്നത്. ഇരുട്ടിൽ തപ്പി ക്കൊണ്ടിരുന്ന പോലീസിന് ബാലചന്ദ്രകുമാർ എന്നയാൾ നൽകിയ കുറെ ഓഡിയോ ക്ലിപ്പിങ്ങുകൾ തുണയായി വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഗൂഢാലോചനക്ക് ഒരു തെളിവും കണ്ടെത്താൻ പോലീസിനായില്ല. തുടർന്ന് കൂറ് മാറിയ സാക്ഷികളെ ചോദ്യം ചെയ്യാനായി പുറപ്പാട്. നിയമ വ്യവസ്ഥ അനുസരിച്ച് കോടതിയിൽ പറയുന്ന സാക്ഷിമൊഴിക്കാണ് വില. പോലീസിന് കൊടുക്കുന്ന മൊഴിയല്ല. കേസ് വിസ്താരവേളയിൽ കോടതിയിലെ മാറ്റമാണ് കൂറുമാറ്റം. കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടും പോലീസിന് കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഈ കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ വർത്തമാന കാലത്ത് കേരള പോലീസിന്റെ കരിയറിൽ ലഭിച്ച ഒരു വമ്പൻ തിരിച്ചടിയാണ് ഇത് എന്ന് മനസ്സിലാകും. വക്കീലൻമാരേയും ജഡ്ജിമാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
കോടതിയിൽ വാചക കസർ ത്തല്ല വേണ്ടത് മറിച്ച് തെളിവുകളാണ്. അന്വേഷണ സംഘത്തിന്റെ അതി സാമർത്ഥ്യവും അജ്ഞതയുമാണ് ഈ കേസിന്റെ ഭാവി നിർണയിച്ചത്. ബൈജു കൊട്ടാരക്കരയെ ജയിലിലടക്കണം. നമ്മുടെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു കേസിന്റെ വിധി വന്നാൽ അതിനെ വിമർശിക്കാനുള്ള അവകാശം നമുക്കുണ്ട്. എന്നാൽ വിചാരണ നടക്കുന്ന ഒരു കേസ് കേൾക്കുന്ന ന്യായാധിപനെ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണ്.
ബൈജു കൊട്ടാരക്കര എന്ന സംവിധായകൻ ചാനൽ ചർച്ചകളിൽ സ്ഥിരമായി വിചാരണക്കോടതിയിലെ ജഡ്ജിയേയും ജാമ്യത്തിന്റെ വാദം കേട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് ഗോപിനാഥിനേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് നമ്മുടെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒന്നാണ്. ന്യായാധിപൻമാരെ ആർക്കും എന്തും പറയാമെന്ന അവസ്ഥ ദോഷം ചെയും. നമ്മുടെ നിയമ വ്യവസ്ഥയുടെ അന്തസ് കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി ബൈജു കൊട്ടാരക്കരക്ക് എതിരെ കേസ് എടുത്ത് ജയിലിൽ അടക്കണം. ഇല്ലെങ്കിൽ ഇത് മോശം കീഴ് വഴക്കമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us