/sathyam/media/post_attachments/xoz4x2FuPuD9O7U9fhm0.jpg)
അമ്മ എന്ന സങ്കല്പം വലുതാണ്, മഹത്തരമാണ്. കുടുംബത്തിൽ മക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അത് പറഞ്ഞ് തീർക്കാൻ ഏറ്റവും പറ്റിയ വ്യക്തി അമ്മയാണ്. എന്നാൽ അമ്മ എന്ന വാക്കിന്റെ മഹത്വം നശിപ്പിക്കുന്ന ഒരു സംഘടന കേരളത്തിലുണ്ട്. മലയാള സിനിമയിലെ നടീനടൻമാരുടെ സംഘടനയായ അമ്മ.
/sathyam/media/post_attachments/Y81sohPpIGDiuxNXCyJk.jpg)
ഇത്രയും വൃത്തികെട്ട, ജനാധിപത്യമില്ലാത്ത മറ്റൊരു സംഘടനയും കാണില്ല. വ്യത്യസ്തമായ അഭിപ്രായം പറയുന്നവരെ കൂടി കൂടെ നിർത്തി മുമ്പോട്ട് പോകുക എന്നതാണ് ജനാധിപത്യപരമായ രീതി. തിലകൻ എന്ന മഹാനടനെ അമ്മ ഭാരവാഹികൾക്ക് ഇഷ്ടമല്ലായിരുന്നു. കാരണം തിലകൻ അഭിപ്രായം വെട്ടിത്തുറന്ന് പറയും. ഇപ്പോൾ ഷമ്മി തിലകനെ പുറത്താക്കാൻ തയ്യാറെടുക്കുന്നു. അമ്മ എന്ന സംഘടനയിൽ ജനാധിപത്യം തീരെയില്ല.
/sathyam/media/post_attachments/PHCuK60XuqZYCa0k1Kp5.jpg)
ഒരു കോക്കസ് ആണ് സംഘടനയെ നയിക്കുന്നത്. ജനപ്രതിനിധികളായ ഗണേഷും മുകേഷും പോലും അമ്മയുടെ യോഗത്തിനെത്തുമ്പോൾ ജനാധിപത്യം മറക്കുന്നു. പ്രേക്ഷകരുടെ പണം കൊണ്ടാണ് സമ്പന്നരായത് എന്ന വസ്തുത ഇവർ മറക്കുന്നു. ദിലീപിനേയും വിജയ് ബാബുവിനേയും സംഘടനാ നേതൃത്വം രണ്ട് രീതിയിലാണ് കൈകാര്യം ചെയ്തത്.
/sathyam/media/post_attachments/bKpfEBuwdCFzKLo6UYHW.jpg)
മോഹൻലാലിന് പറ്റിയ പണി ആണെന്ന് തോന്നുന്നില്ല അമ്മയുടെ പ്രസിഡന്റ് സ്ഥാനം. ആർജവമുണ്ടെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അമ്മയിൽ നിന്ന് രാജിവയ്ക്കണം. കാരണം ഇവരെ ജനലക്ഷങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവരാണ്. ഏറ്റവും നല്ലത് അമ്മ പിരിച്ച് വിടുന്നതാണ്. മാധ്യമങ്ങൾ അനാവശ്യ പ്രാധാന്യം അമ്മയുടെ യോഗങ്ങൾക്ക് നൽകരുത്