ഞാനൊരു മോഹൻലാൽ ഫാൻ ആയിരുന്നു, ഇപ്പോള്‍ ഞാന്‍ മോഹന്‍ ലാലിന്‍റെ പത്ത് ഇരുപത്തിയഞ്ച് സിനിമകള്‍ കണ്ടിട്ടില്ല. "അയ്യോ, സഹിക്കാൻ കഴിയില്ല" ! മോഹന്‍ ലാലിനെ വിമർശിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് !

New Update

publive-image

വിവാദ പ്രസ്താവനകളിൽ കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുള്ളയാളാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിനുമുമ്പും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Advertisment

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

പണ്ട് ഞാനൊരു മോഹൻലാൽ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല, അദ്ദേഹത്തിന്റെ പത്ത് ഇരുപത്തിയഞ്ച് സിനിമകള്‍ കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ.

നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും . അത് പോലെയാണ് ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്.

കാരണം അവരുടെ കാലഘട്ടം കഴിഞ്ഞില്ലേ. പത്ത് നാൽപത് വർഷം ആയില്ലേ. അത് കൊണ്ട് അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ. ഒടിടിയിൽ പോലും കാണില്ല. എല്ലാ കൂതറയും കാണുകയും വേണം അയാളെ തെറി വിളിക്കുകയും വേണം. അതുതന്നെയല്ല, അവർക്ക് നായക വേഷം തന്നെ ചെയ്യണം എങ്കിൽ ചെയ്യട്ടെ, പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോ.

publive-image

എത്ര വില കൂടിയ വി​ഗ് വെച്ചാലും മോഹൻലാൽ വി​ഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. അതുപോലെ മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ആളുകൾക്ക് എല്ലാം അറിയാം..

അതുമാത്രമോ, മമ്മൂക്കയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയോളം വിലവരുന്ന ​ഗ്രാഫിക്സ് ഉപയോ​ഗിക്കുന്നുണ്ടെന്നും സിനിമാക്കാർക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്. ഇവർക്ക് രണ്ട് പേർക്കുമാണ് ഇതൊന്നും അറിയാത്തത്.

ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും ഈ ജൻമം കഴിയില്ല. ആ ചങ്കൂറ്റം ഇവർക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങൾ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താൽ ആളുകൾക്ക് അറിയാം.

അതുപോലെ ഫിലിം ഫെസ്റ്റിവലിൽ ജനക്കൂട്ടം വന്നത് ലിജോ പല്ലിശേരിയുടെ പടം കാണാനാണ്, ലിജോയുടെ പടം കാണാനാണ് തള്ളൽ അല്ലാതെ മമ്മൂട്ടിയുടെ പടം കാണാനാല്ല. എങ്കിലും അയാൾ അങ്ങനത്തെ പരീക്ഷണങ്ങൾ ചെയ്യുന്നു. പുഴു, ഉണ്ട പോലുള്ള സിനിമകൾ.

അത്രയും പരീക്ഷണങ്ങൾ പോലും മോഹൻലാൽ ചെയ്യുന്നില്ല. എനിക്ക് പറയാനുള്ളത് മോഹൻലാൽ മലയാള സിനിമയോട് ദ്രോഹം മാത്രമാണ് ചെയ്യുന്നത്. കാരണം അയാൾ വിചാരിച്ചിരുന്നു എങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുമായിരുന്നു എന്നും ശാന്തിവിള ദിനേശ് പ്രതികരിച്ചു.

Advertisment