New Update
Advertisment
വയനാട്: പയ്യമ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ ആദിവാസി കോളനിയിലെ ഉളിയൻ ആണ് മരിച്ചത്.
കോളനിക്ക് സമീപത്തെ വാഴത്തോട്ടത്തിലാണ് ഉളിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യമൃഗ ശല്ല്യത്തെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യൂതി വേലിയിൽ നിന്നും ആഘാതമേറ്റതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളെജിലേക്ക് മാറ്റി.