ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Advertisment
കല്‍പ്പറ്റ: വയനാട്ടില്‍ നാലുവയസുകാരി പനി ബാധിച്ച് മരിച്ചു. എടയൂര്‍കുന്ന് ഗവ. എല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥി രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും രോഗം കലശലായതിനെത്തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.