/sathyam/media/post_attachments/WJrJcFD1wAijadX69JWb.jpg)
കൽപ്പറ്റ: ഓട്ടത്തിനിടെ കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദീഖ് സഞ്ചരിച്ച വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ച് വാഹനം തെന്നിമാറി അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
/sathyam/media/post_attachments/5YAfzAPe04JLjkBZoQnQ.jpg)
കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിക്ക് സമീപമാണ് സംഭവം. ടയര്‍ കുറുകെ പൊട്ടി പിളര്‍ന്ന അവസ്ഥയിലായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് പാളിയ വാഹനം ഡ്രൈവറുടെ സംയോജിതമായ ഇടപെടലില്‍ റോഡിന്‍റെ ഓരം ചേര്‍ത്ത് നിര്‍ത്തയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
മറ്റൊരു വാഹനത്തിൽ എം.എൽ.എയും മറ്റുള്ളവരും കൽപ്പറ്റയിലേക്ക് തിരിച്ചു. ലൂയിസ് മൗണ്ടിലെ സ്റ്റാഫും അടുത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ടയര്‍ മാറ്റി.