വയനാട്:നവോത്ഥാനം ആഘോഷിക്കുന്ന കേരളീയ പൊതുബോധവും 'പുരോഗമന' ഭരണകൂടവും ഒത്തുചേർന്നാണ് ആദിവാസി യുവാവായ വിശ്വനാഥനെ കൊന്നുതള്ളിയത്. വിശ്വനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമല്ല എന്നത് കേരളീയ സമൂഹത്തിൽ ഇപ്പോഴും ഞെട്ടൽ ഉളവാക്കുന്ന ഒന്നല്ല. ആദിവാസിയും ദളിതനും ന്യൂനപക്ഷ - പിന്നാക്ക വിഭാഗവും സമൂഹത്തിൽ അത്രയേ നീതി അർഹിക്കുന്നുള്ളൂ എന്ന ബോധത്തെയാണ് ഭരണകൂടം ഉറപ്പിക്കുന്നത്.
വിശ്വനാഥന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിരിക്കുന്നു.
മാർച്ച് 8 ബുധനാഴ്ച രാവിലെ 10 മണിക്ക് വിശ്വനാഥന്റെ വീട്ടിൽ നിന്നും വയനാട് കളക്ടറേറ്റിലേക്ക് ഭരണകൂടത്തോട് നീതി ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് വിദ്യാർത്ഥി - യുവ ജനങ്ങൾ പങ്കെടുക്കുന്ന ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നു. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുഴുവൻ ആളുകളും അണിചേരണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.