വീട്ടില്‍ അതിക്രമിച്ച് കയറി 10 പവൻ സ്വർണ്ണവുമായി കടന്ന് കളഞ്ഞ സംഭവത്തിൽ വഴിതിരിവ്: വയനാട്ടിൽ പ്രതികൾ അറസ്റ്റിൽ

New Update

publive-image

Advertisment

സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍ അതിക്രമിച്ച് കയറി 10 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്ന് മുങ്ങിയ പ്രതികൾ അറസ്റ്റിൽ. പാലക്കാട്, ആലത്തൂര്‍, സുബൈര്‍ മന്‍സിലില്‍ സുലൈമാന്‍ എന്ന ഷാജഹാന്‍(60), കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ മുഹമ്മദ് നിസാര്‍(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം നാലാം തീയതി കുപ്പാടിയിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് സാഹസികമായി ബത്തേരി പൊലീസ് ഇവരെ പിടികൂടിയത്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.

ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ് ഐ. ശശികുമാർ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ടോണി, രജീഷ്, അജിത്ത്, സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Advertisment