പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വയനാട്ടിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റയില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

മില്ലുമുക്ക് അണിയേരി റഷീദ് (43) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാള്‍ പിടിയിലായത്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ വര്‍ഷം മെയ് മാസത്തില്‍ പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ മറ്റൊരു യുവാവ് പിടിയിലായിരുന്നു.

മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അന്ന് അറസ്റ്റിലായത്. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.

Advertisment