വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിക്ക് മസ്തിഷ്‌കമരണം; ഇരുവൃക്കകളും കരളും ദാനം ചെയ്തു

New Update

publive-image

Advertisment

കല്‍പ്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാരത്തിനിടെ അപകടത്തിനിടെ ചികിത്സയിലായ വിദ്യാര്‍ഥിക്ക് മസ്തിഷ്‌ക മരണം. തൃശൂര്‍ തുറവന്‍കുന്ന് സ്വദേശി ഡോണ്‍ ഗ്രേഷ്യസിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ചൂരല്‍ മലയ്ക്ക് സമീപം റാട്ടപ്പുഴ അരുവിയില്‍ ഇറങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്.മരിച്ച വിദ്യാര്‍ഥിയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഇരുവൃക്കകളും കരളുമാണ് ദാനം ചെയ്തത്. ബുധനാഴ്ച സ്വദേശത്ത് നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.

Advertisment