New Update
Advertisment
വയനാട്: തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന്റെ വാഹനം കാട്ടാന കൊമ്പിൽ കോർത്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ അജയ് കുമാറിനും സംഘവും സഞ്ചരിച്ച വാഹനമാണ് കാട്ടാന ആക്രമിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തുവെച്ചായിരുന്നു സംഘം കാട്ടാനയുടെ മൻപിൽ കുടുങ്ങിയത്. മറ്റൊരു വാഹനത്തിന് അരിക് നൽകുന്നതിനിടെ വനത്തിനുള്ളിൽ നിന്നും എത്തിയ ആന ആക്രമിക്കുകയായിരുന്നു.
മുൻഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം മറിച്ചിടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ബഹളം വെച്ചപ്പോൾ ആന വാഹനം കൊമ്പ് ഊരിയെടുത്തു. തുടർന്ന് വേഗത്തിൽ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ഉദ്യോഗസ്ഥർ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഉദ്യോഗസ്ഥരുടെ പരിക്കുകൾ സാരമുള്ളതല്ല.