New Update
Advertisment
വയനാട്: ജില്ലയിലെ വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈത്തിരി സ്വദേശികളായ പ്രജോഷ് വര്‍ഗീസ്, സി.കെ. ഷെഫീഖ്, ആര്.കെ. ജംഷീര്‍, കോഴിക്കോട് സ്വദേശി സി.പി. റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഹോംസ്റ്റേയില്‍ നിന്ന് 2.14 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. ഹോംസ്റ്റേ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നതായാണ് വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.