ട്രാൻസ്ഫോമറിനുള്ളിൽ കയറിയിരിക്കുന്ന ബൈക്ക്!! വൈറലായി ദൃശ്യങ്ങൾ; അപകടത്തിൽ നിന്നും രക്ഷപ്പെട്ട റൈഡറെ കണ്ടെത്താനാകാതെ പോലീസ്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട്: സ്‌കൂളുകൾ തുറന്നു. ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയുമെല്ലാം തിരിച്ചറിയാത്ത കൊച്ചുവിദ്യാർത്ഥികളും റോഡരികിലൂടെ പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ യാത്രക്കാർ ഏവരും ജാഗരൂകരായിരിക്കണമെന്നാണ് നിർദേശം. അതിനിടെയാണ് അമിതവേഗതിയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ട്രാൻസ്‌ഫോമറിനുള്ളിൽ കയറിയിരുന്ന സംഭവം ചർച്ചയാകുന്നത്.

ഭാഗ്യം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെട്ട ആ ബൈക്ക് യാത്രികനെ ഇപ്പോഴും പോലീസിന് കണ്ടെത്താനായിട്ടില്ല. കട്ടപ്പന വെള്ളയാംകുടിയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അമിത വേഗത്തിൽ വരികയായിരുന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. ബൈക്ക് യാത്രികൻ തെറിച്ച് റോഡിൽ വീണപ്പോൾ ബൈക്ക് പറന്നുയർന്ന് ട്രാൻസ്‌ഫോർമിറിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ് ചെയ്തത്.

ഭാഗ്യം ഒന്നുകൊണ്ട് മാത്രം റൈഡർ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലാകുകയും ചെയ്തു. ബൈക്ക് ട്രാൻസ്‌ഫോമറിൽ കുടുങ്ങിയതോടെ റോഡിലേക്ക് തെറിച്ചുവീണ റൈഡർ പിറകെ വന്ന സുഹൃത്തിന്റെ ബൈക്കിൽ കയറിപോകുന്ന രംഗങ്ങളും ജനങ്ങൾ കണ്ടതാണ്. കെഎസ്ഇബി അധികൃതരെത്തി ബൈക്ക് പുറത്തെടുത്തെങ്കിലും ബൈക്കിന്റെ ഉടമയാരെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Advertisment