വയനാട്ടിൽ കടുവയെ മയക്കു വെടി വെച്ചു വീഴ്ത്തി; പിടികൂടിയത് ക‍ര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം

New Update

publive-image

Advertisment

കൽപ്പറ്റ: വയനാട്ടിനെ വിറപ്പിച്ച കടുവയെ വെടിവച്ച് വീഴ്ത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവയെ കണ്ടെത്തി‍യതിനെ തുടർന്ന് വനം വകുപ്പും ആർടിയോയും നടത്തിയ കഠിന പരിശ്രമത്തിനോടുവിലാണ് കടുവയെ മയക്കു വെടി വച്ച് വീഴ്ത്താനായത്.

കഴിഞ്ഞ ദിവസം കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവതന്നെയാണ് പിടിയിലായതെന്ന് ആർടിയോ സ്ഥിരീകരിച്ചു.

മയക്കുവെടികൊണ്ട് മയങ്ങിയ കടുവയെ വലയിലാക്കി കൂട്ടിലേക്ക് മാറ്റിയ ശേഷം ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Advertisment