New Update
Advertisment
കൽപ്പറ്റ: വയനാട് അമ്പലവയലിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ചു. അമ്പുകുത്തി നാല് സെന്‍റ് കോളനിയിലെ താമസക്കാരനായ കുഴിവിള ഹരുകുമാർ (56) ആണ് തൂങ്ങിമരിച്ചത്.
കടുവയെ ചത്തനിലയിൽ ആദ്യം കണ്ടതിനെത്തുടർന്ന് വനംവകുപ്പ് ഹരികുമാറിനെ ചോദ്യം ചെയ്തിരുന്നു. നിരവധി തവണ മേപ്പാടി റേഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും, ഭർത്താവിനെ കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും ഭാര്യ ഉഷ പറഞ്ഞു.
ഇതേത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. നിരപരാധികളെ വെട്ടായാടുന്നതിൽ അരുതി വരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒന്നടങ്കം ദേശീയ പാത ഉപരോധിച്ചു.