New Update
Advertisment
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ വൻ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന്, വനംവകുപ്പും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.