New Update
Advertisment
വയനാട്: യുവാവിന് കരടിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. വയനാട് ചെതലയത്ത് കുറിച്യാട് വന മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം.
തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ. ഭാര്യയും രാജനൊപ്പം ഉണ്ടായിരുന്നു.ലേക്കാണ് ഇവർ തേൻ ശേഖരിക്കാൻ പോയത്.
ഉൾവനത്തിൽ വെച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.