കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസുകാരന്‍ വീണ് മരിച്ചു

New Update

publive-image

Advertisment

വയനാട്: കാരാപ്പുഴ ഡാം റിസർവോയറിൽ വീണ രണ്ടുവയസുകാരന്‍ കുഞ്ഞ് മരിച്ചു. കാരാപ്പുഴ റിസർവോയറിനോട് ചേർന്ന് താമസിക്കുന്ന വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകൻ ശ്യാംജിത്താണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റിസർവോയറിനോട് ചേർന്നാണ് കോളനി. വീടിന്റെ പരിസരത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ റിസർവോയറിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയതായിരുന്നു കുട്ടി. ആറരയോടെയാണ് കുട്ടിയെ ഡാമില്‍ വീണ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും കോളനിക്കാരും ചേർന്ന് കുഞ്ഞിനെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു.

Advertisment