New Update
Advertisment
പനമരം: വയനാട്ടില്‍ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡനമെന്ന് പരാതിയുമായി യുവതി. വയനാട് പനമരം, കുളവയൽ ആണ് സംഭവം. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പനമരം കുളവയൽ സ്വദേശി ഇഖ്ബാൽ, ഇഖ്ബാലിൻ്റെ അമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃമാതാവിന്റെ അന്ധവിശ്വാസത്തിന് കീഴ്പ്പെട്ട്, ഭർതൃ കുടുംബം മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ഒൻപത് മാസം മുമ്പായിരുന്നു ഇഖ്ബാലുമായുള്ള പെൺകുട്ടിയുടെ വിവാഹം. അന്നുമുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് അറിയിച്ചു.