നെൻമേനിയിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; ഒറ്റ ദിവസം കൊണ്ട് താണ്ടിയത് 25 കിലോമീറ്റർ

New Update

publive-image

Advertisment

വയനാട്: നെൻമേനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകളിൽ ഒന്ന് കാട് കയറിയിട്ടില്ലെന്ന് പരാതി. കിലോമീറ്റർ സഞ്ചരിച്ച് രണ്ട് കാട്ടുപോത്തുകളാണ് നെൻമേനിയിൽ എത്തിയത്. ഇവയിൽ ഒരെണ്ണം കാടുകയറിയിട്ടുണ്ടെന്നാണ് സൂചന. വാഴവറ്റയിലെ റോഡിലൂടെ നടക്കുകയായിരുന്ന കാട്ടുപോത്തിനെ കണ്ടതോടെ നാട്ടുകാർ മേപ്പാടി റേഞ്ച് ഓഫീസിലെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്നാണ് വനപാലകരുടെ നേതൃത്വത്തിൽ കാട്ടുപോത്തിനെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചത്. കാട്ടുപോത്തുകളെ തുരത്തുന്നതിനിടെ ഇവ രണ്ട് വ്യത്യസ്ഥ ദിശകളിലേക്കാണ് നീങ്ങിയത്. കാട്ടുപോത്തിൽ ഒരെണ്ണം വന്യജീവി സങ്കേതത്തിലേക്ക് കയറിയിട്ടുണ്ടെന്ന് വനപാലകർ അറിയിച്ചു. അതേസമയം, മറ്റൊരു കാട്ടുപോത്ത് ഇപ്പോഴും ജനവാസ മേഖലയിൽ വിഹരിക്കുന്നുണ്ടെന്നാണ് നിഗമനം.

കാട്ടുപോത്തിനെ തുരത്തുന്ന വേളയിൽ ഇവ പലതവണ വനപാലകർക്ക് നേരെ പാഞ്ഞടുത്തിരുന്നു. തൊമരിമല ഭാഗത്തുനിന്നാണ് കിലോമീറ്ററുകളോളം താണ്ടി ഇവ നെൻമേനിയിൽ എത്തിയത്. ഒരു ദിവസം കൊണ്ട് ഏകദേശം 25 കിലോമീറ്റർ വരെ കാട്ടുപോത്ത് സഞ്ചരിച്ചിട്ടുണ്ട്.

Advertisment