ചുവപ്പിന്റെ രാജകീയത, മരതക പ്രൗഢി; നവവധുവായി നയൻസ് ഒരുങ്ങിയതിങ്ങനെ

author-image
admin
Updated On
New Update

publive-image

ചുവപ്പ് സാരിയിൽ നവവധുവായി മനംകവർന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. വിവാഹിതരായി എന്നറിയിച്ച് വിഘ്നേഷ് ശിവനും നയൻതാരയും സമൂഹമാധ്യമത്തിൽ ഫോട്ടോ പങ്കുവച്ചിരുന്നു. പ്രിയതാരങ്ങൾ വിവാഹത്തിന് ഒരുങ്ങിയത് എങ്ങനെയെന്ന് അറിയാൻ കാത്തിരുന്ന ആരാധകർക്ക് ഫോട്ടോ ആവേശമായി.

Advertisment

പാരമ്പരാഗത ശൈലിയും മോഡേൺ എലമന്റുകളും സമന്വയിപ്പിച്ചാണ് നയൻതാര ഒരുങ്ങിയത്. ചുവപ്പ് ഹാന്റ് ക്രാഫ്റ്റഡ് സാരിയായിരുന്നു വേഷം. ഹൊയ്സള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നു പ്രചോദനം ഉൾകൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയിൽ ചെയ്തത്. നയൻതാരയുടെ പാരമ്പര്യത്തോടുള്ള സ്നേഹത്തിന് ആദരം എന്ന നിലയിലാണ് ഈ ഡിസൈൻ. ദമ്പതികളുടെ പേര് സാരിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒത്തൊരുമ, പ്രതിബദ്ധത, പരസ്പര ബഹുമാനം എന്നിവയാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

റൗണ്ട് നെക്, ഫുൾ സ്ലീവ് ബ്ലൗസ് പെയർ ചെയ്തു. സ്ലീവിൽ ലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്ന മോട്ടിഫ്സ് നൽകിയിട്ടുണ്ട്. മരതക പ്രൗഢി നിറയുന്ന ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. ലെയർ ചെയിൻ, നെക്‌ലേസ്, ചോക്കര്‍, കമ്മൽ, മൂക്കുത്തി, മോതിരം, വള, നെറ്റിച്ചുട്ടി എന്നിവ ഇക്കൂട്ടത്തിലുണ്ട്. കണ്ണും പുരികവും എഴുതി, ചുവപ്പ് പൊട്ടു തൊട്ട്, ബൺ സ്റ്റൈലിൽ മുടി കെട്ടി മുല്ലപ്പൂ ചൂടി നയൻസ് ഒരുങ്ങി.

ഹാന്റ് ക്രാഫ്റ്റ് ചെയ്ത കസവ് മുണ്ടും കുർത്തയുമായിരുന്നു വിഘ്നേഷിന്റെ വേഷം. ഒരു ഷാൾ പെയർ ചെയ്തിരുന്നു. ഇതിൽ ഏക് താർ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ധർമം, അർഥം, കാമം, മോക്ഷം എന്നീ നാലു ഭാവങ്ങളുടെ സംഗമമാണ് ഈ വിവാഹവസ്ത്രം. ജേഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മയാണ് വസ്ത്രങ്ങൾ തയാറാക്കിയത്.

Advertisment